March 28, 2024

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് ആറ് , ഏഴ് തിയ്യതികളിൽ

0
Img 20220708 Wa00322.jpg
 മുട്ടിൽ :കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ്, 6, 7 തിയ്യതികളിൽ മുട്ടിലിൽ വെച്ച് നടക്കും. 6 ന് മാധ്യമ വിചാരണ സെമിനാറും 7 ന് പി.എ മുഹമ്മദ് നഗറിൽ പ്രതിനിധി സമ്മേളവും നടക്കും. സമ്മേളന വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. മുട്ടിൽ ഇഎംഎസ് സ്മാരക മന്ദിരത്തിൽ ചേർന്ന കൺവൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി. ബേബി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ ആന്റണി അദ്ധക്ഷത വഹിച്ചു. എം.ഡി സബാസ്റ്റ്യൻ, പി.സന്തോഷ്കുമാർ , വി.വേണുഗോപാൽ, എ.രാജൻ, പി.സൈനുദ്ദീൻ, കെ.പി.പ്രദീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ഡി. സബാസ്റ്റ്യൻ ചെയർമാൻ, വി.വേണുഗോപാൽ, പി.സന്തോഷ് കുമാർ, അനീഷ് ജോസഫ് , കെ. മുഹമ്മദ് കുട്ടി വൈസ് ചെയർമാൻ മാർ , പി.സൈനുദ്ദീൻ ജനറൽ കൺവീനർ, ജയിൻ ആന്റണി, എൻ. വി.ജോർജ് , പി. മണി കൺവീനർമാർ എ.രാജൻ ട്രഷറർ എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ് കമ്മികളെയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *