March 28, 2024

കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ ഇടനാഴിയാകാൻ വയനാടിനെ അനുവദിക്കില്ല :വയനാട് എസ്.പി ആർ. ആനന്ദ്. ഐ.പി. എസ്.

0
Img 20220713 Wa00192.jpg
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്……..
കൽപ്പറ്റ : മൂന്ന് സംസ്ഥാനങ്ങളുടെ
അതിർത്തി പങ്കിടുന്ന 
ജില്ലയെ കുറ്റകൃത്യങ്ങളുടെ ഇടനാഴിയാക്കാൻ അനുവദിക്കില്ലെന്ന് 
നിയുക്ത വയനാട് പോലീസ് മേധാവി 
ആർ .ആനന്ദ് (ഐ.പി. എസ് ) ,ന്യൂസ് വയനാടിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
മയക്കുമരുന്ന് ,വനം മാഫിയ ,കുറ്റവാളികളുടെ ഇടത്താവളം അങ്ങിനെ വയനാടിനെ ഈ സംഘത്തിൻ്റെ സുരക്ഷിത ഇടമാക്കാൻ അനുവദിക്കില്ല. 
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇത്തരം കുറ്റകൃത്യങ്ങളും ചെയ്യുന്ന കുറ്റവാളികളേയും കർശനമായി അമർച്ച ചെയ്യും.
ആദിവാസികളെ ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങൾ ചെയ്യുന്ന കാര്യം ഉണ്ടോ എന്ന് പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കും.ജനമൈത്രി പോലീസിൻ്റെ സേവനം ഇത്തരം മേഖലകളെ സംരംക്ഷിക്കും. ജനമൈത്രി പോലീസിൻ്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കും.
വിവിധ വകുപ്പ് മേധാവികളുടെ പ്രത്യേകിച്ചും ,എക്സൈസ് ,വനം, പട്ടികജാതി ,പട്ടികവർഗ്ഗം ,
റവന്യൂ വകുപ്പുകളുടെ ഏകോപനം കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ കൊണ്ട് വരും. 
ജില്ലയിലെ സവിശേഷ സാഹചര്യം ആഴത്തിൽ മനസ്സിലാക്കി ,എല്ലാ കുറ്റകൃത്യങ്ങളേയും ജാഗ്രതയോടെ നേരിടും എന്നും എസ്.പി. ആർ ആനന്ദ് വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *