September 21, 2026

സ്കൂളിന് ശബ്ദസംവിധാനം നൽകി മാതൃകയായി പൂർവ്വ വിദ്യാർത്ഥികൾ

0
IMG-20220714-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടി ഗവ: ഹയർ സെക്കൻ്റെറി സ്കൂളിൽ ശബ്ദസംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി 1986-87 എസ്. എസ്. എൽ. സി  ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (ഓർമ്മച്ചെപ്പ് ) അഞ്ച് ക്ലാസ്സ് റൂമുകളിൽ സ്പീക്കർ സിസ്റ്റം വെക്കുന്നതിന് പണം സ്വരൂപിച്ച് നൽകി. സ്കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ അക്കാലത്തെ സ്കൂൾ ലീഡർ ഡോറിൻ.ഡി.അൽമേഡ ഹെഡ്മാസ്റ്റർ വിനോദ് കുമാറിന് തുക കൈമാറി. സ്കൂളിൻ്റെ വികസനോന്മുഖമായ പ്രവർത്തനങ്ങൾക്ക് 'ഓർമ്മച്ചെപ്പ് ' ഗ്രൂപ്പ് നൽകി വരുന്ന സഹായങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, സഹകാരികൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ട് സാബു. എൻ.ഡി, അദ്ധ്യക്ഷത വഹിച്ചു. ഓർമ്മച്ചെപ്പ് പ്രസിഡണ്ട് ബെന്നി. വി.എസ്, പദ്ധതി വിശദീകരണം നടത്തി. അദ്ധ്യാപകരായ ഇബ്രാഹിം മാസ്റ്റർ,ദിലീപ് മാസ്റ്റർ, ,ദിനേശ് മാസ്റ്റർ എന്നിവരും ഓർമ്മച്ചെപ്പ് ഭാരവാഹികളായ നാസർ ടി.കെ, എടക്കാട്ടിൽ നജീബ്, റഷീദ്.വി, പ്രസാദ് കെ , എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *