November 6, 2026

പെരിക്കല്ലൂർ – ബൈരൻകുപ്പ തോണി കടവിൽ ഒരു തോണി എങ്കിലും സർവ്വീസ് നടത്താൻ സൗകര്യം ഒരുക്കണം

0
IMG-20220715-WA00362.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: മഴ ശക്തമായതോടെ കമ്പനീനദിയിൽ വെള്ളം ഉയർന്നതിനാൽ ബൈരക്കുപ്പ, മരക്കടവ്, ഡിപ്പോ എന്നിവിടങ്ങളിലെ തോണി സർവീസ് 
താത്കാലികമായി നിർത്തിവയ്ക്കാൻ എച്ച്.ഡി കോട്ട തഹസിദാർ നിർദേശം നൽകി. കഴിഞ്ഞ ദിവസം മുതലാണ് തോണി സർവ്വീസ് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതോടെ 
ബൈരക്കുപ്പ, മച്ചൂർ, ബാവലി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പുൽപ്പള്ളി മേഖലയിലെ സ്കൂൾ കോളേജുകളിൽ എത്താൻ കഴിയാത്ത അവസ്ഥയാണ്. ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയിൽ ജലനിരപ്പ് ഉയരുന്നതാണ് തോണി സർവ്വീസ് പുർണ്ണമായും നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. 
എന്നാൽ അടിയന്തിര ആവശ്യങ്ങൾക്ക് പെരിക്കല്ലൂരിലും 'ബൈരക്കുപ്പയിലുമുള്ള ആളുകൾക്ക് പോയി വരുന്നതിന് ഒരു തോണി എങ്കിലും സർവ്വീസ് നടത്തണമെന്നാണ് 
നാട്ടുകാരുടെ ആവശ്യം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *