April 25, 2024

മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം : കേരള എൻജി ഒ സംഘ്

0
Img 20220717 Wa00262.jpg
കൽപ്പറ്റ : സർക്കാറിന്റെ ഭാഗത്തു നിന്നും ഒരു രൂപ പോലും വാഹിതം നൽകാതെ പൂർണ്ണമായും ജീവനക്കാരുടെയും പണം കൊണ്ട് നടപ്പിലാക്കുന്ന മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘ് അഖിലേന്ത്യ ഉപാധ്യക്ഷൻ പി .സുനിൽകുമാർ ആവശ്യപ്പെട്ടു. കേരള എൻജി ഒ സംഘ് 43-ാം സംസ്ഥാന സമ്മേളനത്തോടനുന്ധിച്ചുള്ള സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ മാസം മുതൽ ജീവനക്കാരുടെ ശബളത്തിൽ നിന്നും അഞ്ഞൂറ് രൂപ വീതം പിടിച്ചെടുത്തുവെങ്കിലും നാളിതുവരെ ജീവനക്കാർക്ക് ചികിത്സ ലഭ്യമാക്കത്തക്ക സംവിധാനം പല ആശുപത്രികളിലും ആരംഭിച്ചിട്ടില്ല. ഈ കാര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
സംസ്ഥാന അധ്യക്ഷൻ ടി .രമേശ് അധ്യക്ഷത വഹിച്ചു. ബി എം എസ് വയനാട് ജില്ലാ അധ്യക്ഷൻ . പി കെ മുരളീധരൻ ആശംസകൾ അറിയിച്ചു.  
 പ്രതിനിധി സമ്മേളനം രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തിയ സംഘചാലക് അഡ്വ.കെ കെ . ബലറാം ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ സാംസ്ക്കാരിക- തൊഴിലാളി സംഘടനാ നേതാക്കൾ വിവിധ സെക്ഷനുകളിൽ പങ്കെടുത്ത് സംസാരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *