April 24, 2024

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം :കേരള എൻ.ജി.ഒ സംഘ്

0
Img 20220718 Wa00112.jpg
മാനന്തവാടി : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് മാനന്തവാടിയിൽ നടന്ന കേരള എൻജിഒ സംഘ് 43-ാം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ എത്തിയ എൽ.ഡി.എഫ് സർക്കാർ വാഗ്ദാന ലംഘനം നടത്തി ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്. ഒരു പുനപരിശോധനാ കമ്മറ്റിയെ നിയോഗിച്ചെങ്കിലും ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാൽ ആ റിപ്പോർട്ട് പുറത്തുവിട്ടില്ല. സംസ്ഥാന ജീവനക്കാരെ വഞ്ചിച്ച് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാനം സദാ സ്വീകരിച്ച് വരുന്നത്. ജീവനക്കാരുടെ സംയുക്ത പോരാട്ടത്തിലൂടെ എൻജിഒ സംഘ് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കാൻ എല്ലാ ജീവനക്കാരും പ്രതിജ്‌ഞാ ബദ്ധമാണെന്നും സമ്മേളനം ആഹ്വാനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക് സംഘ് കേരള പ്രാന്ത സംഘചാലക് അഡ്വ.കെ കെ ബാലറാം സമ്മേളനം ഉദ്ഘാടനം ചെയ്തു. സർവ്വീസ് മേഖലാ ജനങ്ങൾക്ക് കൂടുതൽ നന്മ ചെയ്യാൻ സാധിക്കുന്ന മേഖല ആണെന്നും സംഘടനകൾക്ക് കാലഘട്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സംഘടനകൾക്ക് മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കണം, സമൂഹവും രാഷ്ട്രവും ഉന്നമനത്തിൽ എത്തണം എന്ന ആഗ്രഹം ഓരോ ജീവനക്കാരനും ഉണ്ടാകണം. ഭാരതീയ സമൂഹം ഭാരതീയ സംസ്‌കൃതി ഉൾക്കൊണ്ട സമൂഹമാണെന്നും മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവർ കാലഘട്ടത്തെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ ടി.എൻ. രമേഷ് പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ പത്മശ്രീ ഡോ. ധനഞ്ജയ് ദിവാകർ സഗ്‌ദേവ് ആശംസാ സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രകാശ് സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേഷ് അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, എൻടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി. അനൂപ് കുമാർ, കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി.മനു, കെജിഒ സംഘ് സംസ്ഥാന ട്രഷറർ രതീഷ് ആർ നായർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കെ. ഗോപാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *