April 19, 2024

ടി സിദ്ധീഖ് എം.എല്‍.എ യുടെ ഈ വര്‍ഷത്തെ ‘സ്പാര്‍ക്ക്’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

0
Img 20220718 Wa00312.jpg
കല്‍പ്പറ്റ: നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍, നാഷണല്‍ ടാലാന്റ് സെര്‍ച്ച്, വിവിധ കേന്ദ്ര, സംസ്ഥാന സര്‍വ്വകളാശാലകളിലെ പ്രവേശനം തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കിയും ഭൗതിക സാഹചര്യങ്ങളില്‍ മുന്നേറ്റം നടത്തിയും കല്പറ്റയുടെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യം വക്കുന്നതാണ് സ്പാര്‍ക്ക് പദ്ധതി. നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷക്കും, സിവില്‍ സര്‍വ്വീസ് ഫൌണ്ടേഷനും മറ്റ് മത്സര പരീക്ഷകള്‍ക്കും വേണ്ടി 8-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനവും, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും, നിയമ സര്‍വ്വകലാശാലകളിലേക്കുമുള്ള പ്രവേശനത്തിനുമുള്ള പരിശീലനവുമാണ് കഴിഞ്ഞ വര്‍ഷം ആദ്യ ഘട്ടത്തില്‍ തുടക്കം കുറിച്ചത്. നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷയില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ വിജയശതമാനം ഗണ്യമായി ഉയര്‍ത്താന്‍ സ്പാര്‍ക്ക് പദ്ധതിക്ക് കഴിഞ്ഞു. ഈ വര്‍ഷം ഇതിനു പുറമെ നാഷണല്‍ ടാലെന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം തുടങ്ങിയവയിലേക്കും സ്പാര്‍ക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് കല്പറ്റ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നടക്കുന്ന പരീക്ഷ വഴിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.  ഇതിനായി സ്പാര്‍ക്ക് ടീം കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ സ്‌കൂളുകളില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും,  പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികളെയാണ് സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്.  ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെയും, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചു നടന്നു. വിദ്യാഭ്യാസ മേഖലയില്‍ വിവിധ പദ്ധതികളിലൂടെ ഓരോ വര്‍ഷവും അക്കാദമിക, കായിക, കലാ രംഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയാണ് സ്പാര്‍ക്കിന്റെ ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ , ശശിപ്രഭ, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, സ്പാര്‍ക് ടീം അംഗങ്ങളായ ബിനീഷ് കെ ആര്‍, സുനില്‍ കുമാര്‍ എം, കബീര്‍, എബ്രഹാം ഇ വി, സഫ് വാന്‍, മുഹമ്മദ് യാസീന്‍, പ്രശോഭ് പി.  എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *