April 25, 2024

തിരുവോണം ബമ്പര്‍ ലോട്ടറി വിതരണോദ്ഘാടനം നടത്തി

0
Img 20220718 Wa00412.jpg
കൽപ്പറ്റ : സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ ലോട്ടറി ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു ടിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയും ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ തിരുവോണം ബമ്പറിനാണ്. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം 5 കോടി രൂപ, മൂന്നാം സമ്മാനം 1 കോടി രൂപ 10 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാന തുക. ടിക്കറ്റ് വില 500 രൂപ. ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബര്‍ 18ന് നടക്കും. ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ജില്ലാ ലോട്ടറി ഓഫീസര്‍ ഡി. ബിജു, ക്ഷേമനിധി ഓഫീസര്‍ ടി.എസ്. രാജു, ടി.എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസ് ജീവനക്കാര്‍, ലോട്ടറി ഏജന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *