July 17, 2026

കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
IMG-20220718-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐറ്റിയു ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ആശ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തുക, ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുക, മിനിമം വേതനം 21000/- രൂപയാക്കുക, ഓണറേറിയം ഏകീകരിച്ച് നല്‍കുക, സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക, ചികില്‍സാ സഹായം അനുവദിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.  ധര്‍ണാ സമരം സി ഐ റ്റി യു ജനറല്‍ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു. ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ എം.കമലാ മോഹന്‍ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എം.കെ. വിലാസിനി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ സി.കെ.സീമന്തിനി എസ്.ഷാജിമോള്‍, പി.ആര്‍. ദീപ പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *