September 20, 2026

കാർഷിക കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു

0
IMG-20220720-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ അധ്യാപക തസ്തികകള്‍ അനുവദിക്കാനും കോളേജ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥക്കെതിരെയും പ്രതിഷേധിച്ചു കൊണ്ട് കാര്‍ഷിക കോളേജിലെ കെ.എസ്.യു യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. മുന്‍പ് രാജ്യത്ത് ഒന്നാം സ്ഥാനത് നിന്നിരുന്ന കാര്‍ഷിക സര്‍വകലാശാല ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും, കൂടാതെ അമ്പലവയല്‍ കാര്‍ഷിക കോളേജിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.ജൂലൈ 19 മുതല്‍ പഠിപ്പ് മുടക്കി വിദ്യാര്‍ഥികള്‍ സമരം നടത്തുകയാണ്.ആവശ്യങ്ങള്‍ നടപ്പിലാക്കും വരെ സമരവുമായി മുന്നോട്ട് പോകും എന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥികള്‍.യൂണിറ്റ് പ്രസിഡന്റ് അഭിജിത് സമരം ഉദ്ഘാടനം ചെയ്തു.അശ്വിന്‍ രാജ്, സിദ്ധാര്‍ഥ് എസ്, മയൂര ഷാജി, റീമ ടി എനിവര്‍ ആദ്യത്തെ ദിവസം സമരത്തിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *