June 26, 2026

പോക്സോ കേസ് പ്രതിയായ യുവാവിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20220720-WA00592.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പോക്സോ കേസ് പ്രതിയായ യുവാവിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തൊണ്ടർനാട് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ തലപ്പുഴ ഗോദാവരി കോളനിയിലെ ബിജു (37) വാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂർ സെൻട്രൽ ജയിലിലെ തടവ് മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടി.ബി രോഗിയായതിനാൽ ബിജുവിനെ ഐസൊലേഷൻ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ജയിലധികൃതർ തടവറ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
2022 ജനുവരിയിലാണ് തൊണ്ടർനാട് പോലീസ് ബിജുവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *