April 20, 2024

ആഫ്രിക്കൻ പന്നി പനി സ്ഥിതീകരണം കർഷകർക്ക് അടിയന്തര സഹായം നൽകണം : യൂത്ത് കോൺഗ്രസ്സ്

0
Img 20220724 Wa00252.jpg
തലപ്പുഴ : സൗത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ച തവിഞ്ഞാൽ പഞ്ചായത്തിലെ വെണ്മണിയുള്ള കർഷകന് അടിയന്തര സഹായം നൽകണമെന്ന് യൂത്ത് കോൺഗ്രസ്സ് തലപ്പുഴ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ഇത്തരത്തിലുള്ള പനികൾ സ്ഥിതീകരിച്ചാൽ ഗവണ്മെന്റ് പ്രോട്ടോകോൾ പ്രകാരം പന്നികളെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പോംവഴി ഇല്ല. തവിഞ്ഞാലിലെ കർഷകനെ സമ്പാദിച്ചെടുത്തോളം സർക്കാർ സ്വാകാര്യ ബാങ്കുകളിൽ നിന്നും വലിയ രീതിയിലുള്ള ലോണുകൾ എടുത്താണ് ഫാം നടത്തി വരുന്നത്. മൂന്നൂറ്റി അറുപതോളം പന്നികളുള്ള ഈ ഫാം അഞ്ചോളം അന്യസംസ്ഥാന ജീവനക്കാരെ പണിക്ക് വെച്ചാണ് ഫാം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ഫാം അടച്ചു പൂട്ടുന്നതോടു കൂടി ഇവരുടെ കുടുംബത്തിന്റെ ബാധ്യത കൂടി കർഷകൻ ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്. സർക്കാർ നിശ്ചയിച്ച തുച്ഛമായ നഷ്ടപരിഹാരം പേപ്പർ വർക്കുകൾ കഴിഞ്ഞു കിട്ടാൻ ഏറെ താമസമുണ്ടെന്നിരിക്കെ കർഷകന് അടിയന്തര സഹായം നൽകാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും പ്രസവിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ള ഏൻപതോളം പന്നികൾ ഫാമിൽ ഉണ്ട് ഇതിന് കൂടി വേണ്ട നഷ്ട പരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജി.ബിജു, എം.ജി.ബാബു,അസീസ് വാളാട്,നിധിൻ തലപ്പുഴ,ജിജോ വരായാൽ,ജിനേഷ്,തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *