March 28, 2024

മുസ്ലിം യൂത്ത് ലീഗ് പ്രയാണം ക്യാമ്പയിൻ സമാപന സംഗമം ജൂലൈ 26 ന് ചൊവ്വാഴ്ച മാനന്തവാടിയിൽ

0
Img 20220724 Wa00232.jpg
മാനന്തവാടി : പുതിയകാലം പുതിയ ഭാവം എന്ന പ്രമേയവുമായി ഹരിത രാഷ്ട്രീയത്തിന് പുതുവസന്തം സമ്മാനിച്ച് ഒമ്പത് മാസമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന പ്രയാണം ക്യാമ്പയിൻ സമാപിക്കുന്നു.2022
ജൂലൈ 26 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ ( മാനന്തവാടി അമ്പുകുത്തി ഹാൾ).സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബ്, മലപ്പുറം മുൻസിപ്പൽ ചെയർമാനും സംസ്ഥാന യൂത്ത് വൈസ് പ്രസിഡന്റ് മുജീബ്കാടേരി, അബൂട്ടി മാഷ്ശിവപുരം, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ  ഭാനു . മുസ്ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.
നിയോജക മണ്ഡലത്തിലെ ശാഖ പ്രസിഡന്റ്, ജനറൽ സെക്രടറി . ട്രഷറർ . യൂത്ത് ലീഗ് എം എസ് .എഫ് പഞ്ചായത്ത് ഭാരവാഹികളാണ്സമാപന സംഗമത്തിലെ പ്രതിനിധികൾ. പുതിയ കാലം പുതിയ ഭാവം എന്ന മുദ്രാവാക്യമുയർത്തി ശാഖാ തലത്തിൽ സംഘടന സംവിധാനങ്ങളെ കൂടുതൽ ചടുലവും ക്രിയാത്മകവുമാക്കിയാണ് പ്രയാണം ക്യാമ്പയിൻ സമാപിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *