September 22, 2026

കെ.എം ആന്റ് സിസി ഇ .വയനാട് ജില്ലാ സമ്മേളനവും വിരമിച്ച അംഗങ്ങള്‍ക്ക് യാത്രയയപ്പും നടത്തി

0
IMG-20220725-WA00362.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: കേരള മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയിസ് കോണ്‍ഗ്രസ്സ് ( ഐഎന്‍ടിയുസി ) വയനാട് ജില്ലാ സമ്മേളനം നടത്തി. കണ്ടിജന്റ് ജീവനക്കാരെ പൊതു സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, സി എന്‍ ആര്‍ ,ഡി എന്‍ ആര്‍ സബ്ബ് സ്റ്റിറ്റിയൂട്ട് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശബള പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന്റെ ഭാഗമായാണ് കല്‍പ്പറ്റയില്‍ സമ്മേളനം നടത്തിയത്.നഗരസഭയിലെ ശുചീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കാലങ്ങളായി സര്‍ക്കാര്‍ ശുചീകരണ തൊഴിലാളിയായി കാണാതെ പ്രമോഷന്‍ ഉള്‍പ്പെടെ പൊതുസര്‍വീല്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ടന്റ് പി.പി. ആലി പറഞ്ഞു.ടി.ജെ. ഐസഖ് അധ്യക്ഷത വഹിച്ചു. സി.ചിങ്ങനൂര്‍ മനോജ് മുഖ്യ പ്രഭാഷണം നടത്തി. പി.എന്‍.രമേശന്‍, കെ.അജിത, ജൈന ജോയി, ഗിരീഷ് കല്‍പ്പറ്റ ,കെ.കെ.രാജേന്ദ്രന്‍, ടി.ആര്‍.സുരേന്ദ്രന്‍, പി.മനോജ് എന്നിപര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച ടി.കെ.വസന്ത, കെ.എം.ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് സംഘടനയുടെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *