October 11, 2026

ഇന്ന് കര്‍ക്കിടക വാവ്; ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു

0
IMG-20220728-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഇന്ന് കര്‍ക്കിടക വാവ്. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കര്‍ക്കിടക വാവായി ആഘോഷിക്കുന്നത്. വയനാട് ജില്ലയിൽ വിശ്വാസികള്‍ കര്‍ക്കടക വാവുബലി ആചരിക്കുകയാണ്. രാത്രി മുതല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇന്ന് ഉച്ചവരെ നീണ്ടുനില്‍ക്കും. കൊവിഡ് നിയന്ത്രണമില്ലാത്ത ബലിതര്‍പ്പണമാണ് ഇത്തവണ നടക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല.
പിതൃസ്മരണയില്‍ ആളുകള്‍ ബലിയിടാന്‍ ജില്ലയിൽ കൂടുതലും എത്തുന്നത് പൊൻക്കുഴി, തിരുനെല്ലി അമ്പലങ്ങളിലേക്കാണ്. പുറത്ത് ജില്ലയിൽ നിന്നുള്ളവരാണ് കൂടുതലും ബലിതർപ്പണത്തിനായി ജില്ലയിലെത്തുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *