April 19, 2024

വന്യമൃഗ ശല്യം : ഫോറെസ്റ്റ് ഓഫീസേർസും ജനങ്ങളും യോഗം ചേർന്നു

0
Img 20220728 Wa00152.jpg
പുൽപ്പള്ളി :വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഫോറെസ്റ്റ് ഓഫീസേർസും ജനങ്ങളും യോഗം ചേർന്നു.പൂതടി പഞ്ചായത്ത് മണൽ വയൽ മൂന്നാം വാർഡിൽ ഗാലക്സി ലൈബ്രറിയിൽ വെച്ച് ഫോറെസ്റ്റ് ഉദ്യോഗസ്ഥരും ജനങ്ങളും വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഒന്നിച്ചു കൂടി.
കുറച്ചു ദിവസങ്ങളായി ഇരുളം, മണൽ വയൽ പ്രദേശത്ത് വന്യമൃഗ ശല്യം കൂടി വരുകയും, ജനങ്ങൾ പരിഭ്രാന്തിയിൽ ആവുകയും ചെയ്ത അവസരത്തിലാണ് പരിഹാരത്തിനായി മീറ്റിംഗ് ചേർന്നത്.
ചെതലയം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ. പി അബ്‌ദുൾസമദ്, പുൽപ്പള്ളി ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. പി മുരളീധരൻ, ഫോറെസ്റ്റ് ഓഫീസർ മാരായ മോഹനൻ, മണികണ്ഠൻ, റഹിം, ഡി. എഫ്. ഓ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങളുമായി ചർച്ച നടന്നു.ചെയർമാനായി 3-ആം വാർഡ് മെമ്പർ എം. എസ് പ്രഭാകരനെയും, കൺവീനറായി ഗാലക്സി ലൈബ്രറി പ്രസിഡന്റ്‌ : പി. കെ ബാബുരാജിനെയും ചുമ തലപ്പെടുത്തി .എം. എസ് പ്രഭാകരൻ, എം. കെ സുരേഷ്, കെ. ജി സുകുമാരൻ മാസ്റ്റർ, ഒ. ടി വേണു, മനോജ്‌ എം. ടി, വിനീഷ് വി.എൽ, കെ. കെ രാമചന്ദ്രൻ, കെ. ജി ഷിൻ സൻ, വിജു ഇ. ജി, വിനോദ് പി. ആർ, സോമൻ, ഷാജി ഓലിയത്ത് എന്നിവരെ 
13- അംഗ ആക്ഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.നാലാം  വാർഡ് മെമ്പർ ഷിജി, അഞ്ചാം  വാർഡ് മെമ്പർ ലാലു , എ. വി ജയൻ, ബിജു എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news