September 21, 2026

യൂത്ത് കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

0
IMG-20220730-WA00002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗം, ഇന്ധന വില വർധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, രൂപയുടെ മൂല്യതകർച്ച എന്നിവ പിടിച്ച് നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെതിരെ യൂത്ത് കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യം പള്ളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ പ്രിയേഷ് തോമസ് അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഷിനോജ് അണമല, മുഖ്യപ്രഭാഷണം നടത്തി. എൽബിൻ മാത്യു, അഖിൽ ജോസ് വാഴച്ചാലിൽ, ജിബിൻ മാമ്പള്ളി, സാം സണ്ണി, സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *