May 8, 2024

വെള്ളമുണ്ടയിൽ ഗ്രാമസഭകൾ ആരംഭിച്ചു

0
Img 20220730 Wa00332.jpg
കണ്ടത്തുവയൽഃ ലൈഫ് ഗുണഭോക്‌തൃ പട്ടിക അംഗീകരിക്കൽ,പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും നിർദേശങ്ങളും ഓൺലൈനായി നൽകുന്നത് സംബന്ധിച്ചുമൊക്കെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ വാർഡ് തല ഗ്രാമസഭകൾ ആരംഭിച്ചു.
ഒന്നാം വാർഡായ കണ്ടത്തുവയലിലെ ഗ്രാമസഭ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ഇ.കെ.സൽമത്ത് അധ്യക്ഷത വഹിച്ചു.മെമ്പർമാരായ അബ്ദുള്ള കണിയാങ്കണ്ടി,പി.രാധ, പി.ടി.മത്തായി,എച്ച്‌.അസീസ്,കെ.കുട്ടി ആലി,പി.എസ്.സോമജ,റിയാസ്.എം എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കു ജുനൈദ് കൈപ്പാണി കണ്ടത്തുവയൽ വാർഡിന്റെ ഉപഹാരം കൈമാറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *