April 25, 2024

എ.കെ.എസ്.ടി.യു. ഡി.ഡി.ഇ. ഓഫീസ് ധർണ്ണ നടത്തി

0
Img 20220731 Wa00072.jpg
കൽപ്പറ്റ : വിദ്യാഭ്യാസരംഗത്തെ വർഗ്ഗീയവൽക്കരിക്കുകയും കച്ചവടവൽക്കരിക്കുകയും ചെയ്യുന്ന ദേശീയവിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് മുഴുവൻ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറിപെൻഷൻ സമ്പ്രദായത്തിൽ കൊണ്ടുവരിക, ഡി.എ കുടിശിക അനുവദിക്കുക, ഉച്ചഭക്ഷണം ഹയർസെക്കൻഡറി വരെ വ്യാപിപ്പിക്കുക, ഹയർസെക്കന്ററി/വി എച്ച് എസ് ഇ  ജൂനിയർ അധ്യാപകർക്ക് പ്രൊമോഷൻ നൽകുക, വി എച്ച് എസ് ഇ  ശനിയാഴ്ച്ച പ്രവൃത്തിദിനമൊഴിവാക്കുക, ഭിന്നശേഷിനിയമ നത്തിന്റെ പേരിൽ തടസ്സപ്പെട്ട നിയമനങ്ങൾ അംഗീകരിക്കാൻ നടപടിയെടുക്കുക, തസ്തിക നിർണയം പൂർത്തിയാക്കി ഒഴിവുകൾ പി എസ് സി  ക്ക് റിപ്പോർട്ട് ചെയ്യുക, മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനം അംഗീകരിക്കുക, കലാകായികാധ്യാപകപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുക, ഡയറ്റുകളിൽ അധ്യാപകനിയമനം നടത്തുക, സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുക, ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ബി പി എൽ  വിദ്യാർത്ഥികൾക്ക് എസ് എസ് കെ  നൽകാനുള്ള യൂണിഫോം അലവൻസ് കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ജില്ലയിലെ യു പി  വിഭാഗം ഇല്ലാത്ത 3 ഹൈസ്കൂളുകളിലും യു പി  അനുവദിക്കുക, ഉപ്പഭക്ഷണം, പ്രഭാതഭക്ഷണം, ഗോത്രസാരഥി എന്നിവക്ക് ആവശ്യമായ തുക അനുവദിക്കുക, പ്രമോഷൻ ലഭിച്ച എല്ലാ പ്രൈമറി പ്രധാനാധ്യാപകർക്കും ശമ്പള സ്കെയിൽ അനുവദിക്കുക, എല്ലാ പ്രീ പ്രൈമറികൾക്കും അംഗീകാരം നൽകുകയും അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ പുനഃപരിശോധിക്കുകയും ചെയ്യുക, തുടങ്ങിയ കെ ടെറ്റ് യോഗ്യത നടപ്പാക്കൽ ഗവൺമെന്റ് എയ്ഡഡ് വ്യത്യാസമില്ലാതെ തീയ്യതി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ. ഓഫീസ് ധർണ സംഘടിപ്പിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന സെകട്ടേറിയറ്റ് അംഗം കെ.കെ. സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി ജേക്കബ്, രാജീവൻ പുതിയേടത്ത് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ. സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി നിവാസ് കാവിൽ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *