April 26, 2024

ബഫര്‍ സോണ്‍, കര്‍ഷക പെന്‍ഷന്‍, വന്യമൃഗശല്യം വിഷയങ്ങളില്‍ സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുന്നു :കര്‍ഷക കോണ്‍ഗ്രസ്സ്

0
Img 20220731 Wa00052.jpg
 കല്‍പ്പറ്റ: കര്‍ഷകസമൂഹത്തെ സമൂലമായി ബാധിച്ചേക്കാവുന്ന സംരക്ഷിത വനമേഖലയില്‍ നിന്നും, വന്യ ജീവി സങ്കേതങ്ങളില്‍ ഒരു കി.മി. ചുറ്റളവില്‍ ബഫര്‍ സോണ്‍ ആകാമെന്ന 2019 ലെ മന്ത്രിസഭാ തീരുമാനം തിരുത്താനുള്ള 2020 ലെ മന്ത്രിസഭാ തീരുമാനം കര്‍ഷക സമൂഹത്ത അതിദുരിതത്തിലാക്കുന്ന കണ്ണില്‍ പൊടിയിടല്‍ വാക്ക് കസര്‍ത്ത് മാത്രമാകരുതെന്നും ,അവ്യക്തത നീക്കി വ്യക്തത വരുത്തണമെന്നും , എൽ ഡി എഫ്  ന്റെ ഈ വൈകി വന്ന വിവേകം നേരത്തെ ആകാമായിരുന്നെങ്കില്‍എസ് എഫ് ഐക്ക് വയനാട് എം പി  രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ക്കല്‍ പരിപാടി വേണ്ടി വരില്ലായിരുന്നെന്നും ഡി സി സി  യില്‍ ചേര്‍ന്ന കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത കെ പി സി സി  ജന:സെക്രട്ടറി കെ  .കെ  അബ്രഹാം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് 5000/- രൂപ പെന്‍ഷന്‍ നല്‍കുമെന്ന് ഇലക്ഷന്‍ കാലത്ത് കൊട്ടിഘോഷിച്ച് വലിയ വായില്‍ പ്രഖ്യാപിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കൃഷി വകുപ്പും , ധനവകുപ്പും തമ്മിലെ തര്‍ക്കം സി പിഎം   . സി പി ഐ . തര്‍ക്കമായി കഴിഞ്ഞ 9 മാസമായി ബന്ധപ്പെട്ട നിലയില്‍ ശാപമോക്ഷം കാത്തു കിടക്കുമ്പോള്‍ കര്‍ഷക കാര്യങ്ങളില്‍ സര്‍ക്കാറിന് കര്‍ഷകര്‍ വോട്ട് ബാങ്ക് മാത്രമാണെന്നും അതു കഴിഞ്ഞാല്‍ അനുഭവിച്ചോ എന്ന ജോസഫൈന്‍ നയമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ കര്‍ഷക കോണ്‍: സംസ്ഥാന പ്രസിഡന്റ് സി .വിജയന്‍ അഭിപ്രായപ്പെട്ടു. അതിരൂക്ഷമാകുന്ന വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ഒരു ചെറുവിരലനക്കാന്‍ ഈ സര്‍ക്കാറിന് കഴിയുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. വയനാട്ടിലെ കര്‍ഷക സമൂഹത്തിനു വേണ്ടി 17 കൊല്ലക്കാലം കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ പ്രസിഡന്റായി കര്‍ഷകരുടെ അവകാശ പോരാട്ടം നയിച്ച അഡ്വ: ജോഷി സിറിയക്കിന്റെ ഒന്നാം ചരമദിനമായ 19-9-2022 ന് കേരളത്തിലെ ഏറ്റവും നല്ല കാര്‍ഷിക റിപ്പോര്‍ട്ടിംഗിന് ജോഷി വക്കീലിന്റെ പേരില്‍ 10001 രൂപയുടെ ക്യാഷ് അവാര്‍ഡ് ഫലകവും, ജില്ലയിലെ ഏറ്റവും നല്ല കര്‍ഷകന് 10001 രൂപയുടെ ക്യാഷ് അവാര്‍ഡ് ഫലകവും നല്‍കുന്നതിനും യോഗം തീരുമാനിച്ചു. മാനന്തവാടിയിലും തവിഞ്ഞാലിലും തങ്ങളുടെ ആജീവനാന്ത കഷ്ടപ്പാടില്‍ നിന്നും സമ്പാദിച്ച സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട പന്നി കര്‍ഷകരുടെ വീട് സന്ദര്‍ശിച്ച നേതാക്കള്‍ അവര്‍ക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസി: വി.എന്‍.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന ഭാരവാഹികളായ പി.എം ബെന്നി, റ്റി.വി. തോമസ്, സി ബൈജു ചാക്കോ ജില്ലാ ഭാരവാഹികളായ റ്റി. ടോമി തേക്കുമല ,സുലൈമാന്‍ അരപ്പറ്റ, ബാബു പന്നിക്കുഴി, വി.ഡി ജോസ് ,സാജു ഐക്കരക്കുന്ന്, കെ.ജെ ജോണ്‍, സണ്ണി സരിയോട് ,കെ എം .കുര്യാക്കോസ്, ഐപ്പ് കോഴിക്കോട്, മനോജ് മുട്ടില്‍ 'വിജയന്‍ തോബ്ലാകുടി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, എന്‍.റോയി തുടങ്ങിയവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *