കെല്ലൂരിലെ റേഷന്‍ കരിഞ്ചന്ത-സിവില്‍ സപ്ലൈസ് വകുപ്പും പോലീസ് വിജിലന്‍സ് വകുപ്പും അന്വേഷണം ആരംഭിച്ചു.
മാനന്തവാടി; കെല്ലൂരില്‍ നിര്‍മാണത്തിലിരിക്കുന്ന റേഷന്‍കടയുടമയുടെ വീട്ടില്‍ നിന്നും ഇന്നലെ 8 ടണ്‍ റേഷനരി പിടികൂടിയതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പും പോലീസ് വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി താലൂക്കിലെ 35,40 നമ്പര്‍ റേഷന്‍കടകളില്‍ തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു.ഇതില്‍ 35-ാം നമ്പ്ര് കടയില്‍ സ്റ്റോക്കില്‍ വിത്യാസം കണ്ടെത്തിയിട്ടുണ്ട്.ഈ രണ്ട് കടകളുടെയും ലൈസന്‍സ് റദ്ദ്‌ചെയ്യുമെന്നാണ് സൂചന.ഇന്നലെ രാവിലെ സപ്ലൈക്കോയുടെ മൊക്കത്തുള്ള ഗോഡൗണില്‍ പരിശോധനക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ നാട്ടുകാരും യുവജനസംഘടനകളും ചേര്‍ന്ന് തടഞ്ഞിരുന്നു.കല്‍പ്പറ്റ,മാനന്തവാടി,വൈത്തിരി താലൂക്ക് സപ്ലൈആഫീസര്‍മാരും 6 റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുമായിരുന്നു കണക്കെടുപ്പിനായി എത്തിയത്.റേഷന്‍കരിഞ്ചന്തയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമെ കണക്കെടുപ്പ് അനുവദിക്കുകയുള്ളുവെന്നും വ്യക്തമാക്കിയായിരുന്നു സിപിഎം,യൂത്ത് കോണ്‍ഗ്രസ്സ്,മുസ്ലിംലീഗ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിച്ചത്..തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാര്‍ ജോസ്‌പോള്‍ ചിറ്റിലപ്പള്ളി സ്ഥലത്തെത്തിയ ശേഷമാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്റ്റോക്ക് പരിശോധന ആരംഭിച്ചത്.ഇന്നലെ വൈകുന്നരം വരെ നടത്തിയ കണക്കെടുപ്പ് ഇന്നും തുടരും.ഇതിനിടെ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് വിജിലന്‍സ് വിഭാഗവും അന്വേഷണം കണക്കെടുപ്പിലും പരിശോധനയിലും പങ്കെടുക്കുന്നുണ്ട്.വിജിലന്‍സ് സി ഐ ശശിധരന്‍ ഫുഡ് സേഫ്ടി ഓഫീസര്‍ സൗമ്യ എസ്,അജി എസ്,എന്നവിരും പനമരം പോലീസ് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധനകളില്‍ പങ്കെടുക്കുന്നുണ്ട്. യുവജന സംഘടനാ പ്രതിനിധികളായി മുസ്തഫ മൊക്കം,എം .പി ഗഫൂര്‍,ലതീഫ് സി പി തുടങ്ങിയവരാണ് പ്രതിഷേധത്തിലും തുടര്‍ന്ന് പരിശോധനയിലും പങ്കെടുത്തത്.





Leave a Reply