April 29, 2026

മാവോയിസ്റ്റുകളെ കൊല്ലുന്നത് കമ്മ്യുണിസ്റ്റ് സർക്കാരിന് ചേർന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0
IMG_20201105_110716.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാവോയിസ്റ്റുകളെ കൊല്ലുന്നത് കമ്മ്യുണിസ്റ്റ് സർക്കാരിന് ചേർന്നതല്ലെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ജില്ലാ യുഡി ഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ചെന്നിത്തല കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .
 പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞുവെന്നും, അതു കൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉയർത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുന്നുവെന്നും,
ബിനീഷ് കോടിയേരിയെ എന്തുകൊണ്ടാണ് തള്ളി പറയാൻ തയ്യാറാകാത്തതെന്നും, ഇ.ഡി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *