June 15, 2026

കൽപ്പറ്റയിലെ തിരഞ്ഞെടുപ്പിൽ കുരങ്ങൻമാർ വിധി നിർണ്ണയിക്കും.

0
IMG_20201112_220410.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ കല്‍പ്പറ്റ നഗരസഭാ ഓഫീസ് സ്ഥിതി ചെയ്യുന്ന
വാര്‍ഡില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുക പ്രദേശത്തെ കുരങ്ങന്മാരാണ്. കുരങ്ങുശല്യത്തിന് പരിഹാരം ഉറപ്പാക്കുന്നവര്‍ക്ക  
 മാത്രമാണ് വോട്ടെന്നും അല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
   152 വോട്ടര്‍മാര്‍ താമസിക്കുന്ന ഹരിതഗിരി റസിഡന്റ്‌സ് അസോസിയേഷനാണ് കടുത്ത തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.പ്രദേശത്തെ രൂക്ഷമായ കുരങ്ങുശല്യത്തിന് ശാശ്വത പരിഹാരമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ആവശ്യങ്ങളുന്നയിച്ച് പ്രദേശത്ത് വലിയ ബാനറും സ്ഥാപിച്ചിട്ടുണ്ട്.കല്പറ്റ നഗരത്തില്‍ മുന്‍സിപ്പല്‍ ഓഫീസിനോട് ചേര്‍ന്ന ഭാഗത്താണ് കുരങ്ങുശല്യം ഏറ്റവും രൂക്ഷം.
        
     നാളിതുവരെ മാറിമാറി വന്ന ഭരണസമിതികളൊന്നും കുരങ്ങുശല്യം പരിഹരിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ഇവരുടെ പരാതി.ശാശ്വത പരിഹാരം ഉറപ്പു തരുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമെന്നും ഭാരവാഹികള്‍ പറയുന്നു.
  
     കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും വീടുകളില്‍ കയറി നാശ നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്ന കുരങ്ങുകള്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാന്‍ കൂടി തുടങ്ങിയതോടെയാണ് ജനങ്ങള്‍ കടുത്ത നിലപാടിലേക്കു നീങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *