September 2, 2026

പഞ്ചായത്തുകൾക്ക് ഒരു സുസ്ഥിര വികസന സമീപനം:15 ന് വെബിനാർ

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ “വയനാട്ടിലെ പഞ്ചായത്തുകൾക്ക് ഒരു സുസ്ഥിര വികസന സമീപനം ” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. 
നവംബർ 15 ന് ഞായറാഴ്ച ഉച്ചക്ക് 2.30 മുതൽ 5.30 വരെ ഗൂഗിൾ മീറ്ററിലാണ് വെബിനാർ നടക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി വയനാട്ടിലെ പൊഴുതന ഗ്രാമ പഞ്ചായത്തിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളുടെയും  ചർച്ചകളുടെയും തുടർച്ചയായാണ് ഈ പരിപാടി നടത്തുന്നത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ സുസ്ഥിര വികസനവും സാമൂഹ്യ നീതിയും പ്രധാന ചർച്ചയായി വരുന്നതിനു് സഹായകമാവുന്ന രേഖ തയ്യാറാക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു പഠനം പരിഷത്ത് സംഘടിപ്പിച്ചത്. തുടർന്നുള്ള പദ്ധതി രൂപീകരണ പ്രവർത്തനങ്ങളിലും ആശയ സാക്ഷാത്ക്കാരത്തിന് ഈ രേഖ ഉപയോഗപ്പെടുമെന്ന് വിശ്വസിക്കുന്നു.

സുസ്ഥിര ഉല്പാദനം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗ സമത്വം, പാർശ്വവൽകൃത സമൂഹം എന്നീ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. പ്രസ്തുത വിഷയങ്ങളിൽ ഈ രംഗത്ത് വിദഗ്ധരായ ടി.ഗംഗാധരൻ ,ഡോ കെ പി അരവിന്ദൻ ,ഒ എം ശങ്കരൻ , അമൃത കില , പ്രവീണകോടോത്ത് എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പാനൽ ചർച്ചയും ഇതോടൊപ്പം നടക്കും.

വെബിനാറിൽ https://meet.google.com/bzt-gsfz-rps എന്ന ലിങ്ക് ഉപയോഗിച്ച് പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.  വെബിനാറിന്റെ വിജയത്തിനായി എൻ സി പ്രസാദ്  ചെയർമാനായും  എം കെ ദേവസ്യ കൺവീനർ ആയും സംഘാടക സമിതി പ്രവർത്തിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *