June 15, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

0
IMG-20201112-WA0126.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലവയൽ മാളിക വേങ്ങത്ത് അബ്ദുൾ സലീം (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആണ്ടൂരിലാണ് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റത്. ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും   പിന്നീട് കോഴിക്കോട്  മെഡിക്കൽ കോളേജാശുപത്രിയിലും ചികിത്സയിലായിരുന്നു. 

ഭാര്യ.. ഷാഹിന.
മക്കൾ: ഷമീമ തസ്നീം , മുഹമ്മദ് ഷഹീർ, സഫ്ന ഫാത്തിമ. 
മരുമകൻ. : ആഷിഖ് . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *