June 15, 2026

മാനന്തവാടിയില്‍ ഇരു മുന്നണികള്‍ക്കുമെതിരെ ജനതാദള്‍(എസ്)

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി; മുന്‍സിപ്പാലിറ്റിയിലെ ദുര്‍ഭരണത്തില്‍ ഇടതു വലത് മുന്നണികളിലുമുള്ള  നേതാക്കളിലെ വിശ്വാസം  വോട്ടര്‍മാര്‍ക്ക് നഷ്ടപ്പെട്ടെന്നും പ്രതികരണശേഷിയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും  ജനതാ ദള്‍(എസ്) മുന്‍സിപ്പാലിറ്റി കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ടൗണ്‍ഹാള്‍ കേസ് അട്ടിമറി,മുന്‍സിപ്പാലിറ്റി റോഡുകളുടെ ശോചനീയാവസ്ഥ,മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിലെ കാലതാമസവും അശാസ്ത്രീയതയും,ചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിടനിര്‍മ്മാണം,തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇരുമുന്നണികളും ഉത്തരവാദികളാണെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം പരസ്പരം കുറ്റപ്പെടുത്തുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു.തിരഞ്ഞെടുത്ത്  കഴിഞ്ഞാല്‍ ജനങ്ങളോട് സംസാരിക്കാന്‍ പോലും തയ്യാറാവാത്ത സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി പ്രതികരണശേഷിയുള്ള സ്വതന്ത്രന്മാരെ വിജയിപ്പിക്കണമെന്ന് ഭാരവാഹികളായ അസീസ് കൊടക്കാട്ട്,റെജി ചൂട്ടക്കടവ്,അഫ്‌സല്‍ എം കെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *