കെ-ടെറ്റ് 2020 നവംബർ 27 വരെ അപേക്ഷിക്കാം
കൽപ്പറ്റ :
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വിജ്ഞാപനമായി. കാറ്റഗറി I & II പരീക്ഷകൾ ഡിസംബർ 28 നും കാറ്റഗറി III & IV പരീക്ഷകൾ ഡിസംബർ 29 നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി./എസ്.റ്റി/പി.എച്ച്./ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ കഴിഞ്ഞാൽ പിന്നിട് തിരുത്തലുകൾ അനുവദിക്കില്ല. നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവയിൽ പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി കെടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും. ഡി എഡ് , ബി എഡ് അവസാന വർഷ വിദ്യാർത്ഥികൾക്കും ( 3, 4 സെമസ്റ്ററുകളിൽ പഠിക്കുന്നവർ) അപേക്ഷിക്കാം
👨🏻💻ഓൺലൈൻ രജിസ്‌ട്രേഷനും, ഫീസ് അടക്കലും അക്ഷയ കേന്ദ്രം വഴി നടത്താവുന്നതാണ്.
*ആവശ്യമായ രേഖകൾ*
1. ഫോട്ടോ
(6 മാസത്തിനുള്ളിൽ എടുത്തതും, ഫോട്ടോയിൽ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കണം, മുഖം വ്യക്തമായി കാണുന്ന രീതിയിൽ ഉള്ളതായിരിക്കണം)
2. എസ് എസ് എൽ സി
3. പ്ലസ് ടു, ഡിഗ്രി, പി.ജി, TTC, DEd, DEld, BEd
ഉൾപ്പടെയുള്ള യോഗ്യത സർട്ടിഫിക്കറ്റുകൾ
4. ആധാർ കാർഡ് (ലഭ്യമെങ്കിൽ)





Leave a Reply