May 16, 2026

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാൻ കോൺഗ്രസ് ധര്‍ണ്ണ നടത്തി

0
IMG-20210111-WA0225.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കര്‍ഷകനിയമം പിന്‍വലിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കിസാന്‍ കോണ്‍ഗ്രസ് വെള്ളമുണ്ഡ മണ്ഡലം കമ്മറ്റി പ്രസിഡന്റ് നാസര്‍ വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ. കുര്യാക്കോസ്, ബ്ലോക്ക് പ്രസിഡന്റ് ജോണ്‍സണ്‍, ജില്ലാ സെക്രട്ടറിമാരായ ബാബു, മനോജ്, അന്നക്കുട്ടി ദേവസ്യ , കിസാന്‍ കോണ്‍ഗ്രസ് മീനങ്ങാടി, ബത്തേരി മണ്ഡലം പ്രസിഡന്റുമാരായ ആന്റണി വെള്ളക്കാക്കുടി, രാജേഷ് നമ്പിക്കൊല്ലി, മൈനേരിറ്റി കോണ്‍ഗ്രസ് വെള്ളമുണ്ഡ മണ്ഡലം കമ്മറ്റി പ്രസിഡന്റ് മുനീര്‍ തരുവണ, സെക്രട്ടറി വിനോദ്പാലിയാണ , ബ്ലോക്ക് കോണ്‍ഗ്രസ് മെമ്പര്‍മാരായ മനോജ് ടി.പി. കൊമ്മയാട്, യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സിറാജ് കമ്പ, ഗോവിന്ദന്‍ പാലിയാണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *