May 16, 2026

നല്ലൂര്‍നാട് കാൻസർ സെന്ററിനോടനുബന്ധിച്ച് സി എച് സെന്റര്‍ തുടങ്ങുന്നു

0
IMG-20210111-WA0194.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
നല്ലൂര്‍നാട് അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് സമാശ്വാസമാകുന്നവിധത്തില്‍ സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പും കമ്മറ്റി രൂപീകരണവും ഈ മാസം 13 ന് രണ്ട് മണിക്ക് നാലാംമൈല്‍ ജ്യോതിസ് ആഡിറ്റോറിയത്തല്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മികച്ച സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം,സൗജന്യ ഭക്ഷണ ശാല,സൗജന്യ മരുന്നുകള്‍,ചികിത്സാ സഹായങ്ങള്‍,വളണ്ടിയര്‍ സേവനങ്ങള്‍ തുടങ്ങിയവയാണ് സെന്ററിലൊരുക്കാന്‍ ലക്ഷ്യമിടുന്നത്.നാട്ടിലെയും വിദേശത്തെയും സുമനസ്‌കരുടെ സഹായത്തോടെ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്.ഇതിനാവശ്യമായ ഭൂമി വിലക്കെടുത്ത് സ്ഥല ക്കൈമാറ്റം ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ വെച്ച് ഇടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിക്കും.പിപിഎ കരീം,കെകെ അഹമ്മദ്ഹാജി,എംകെ നൗഷാദ്,അഹമ്മദ്കബീര്‍ബാഖവി,നാസര്‍മാനു,റാഷിദ്ഗസ്സാലി,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം  കമ്മിറ്റി ചെയര്‍മാന്‍ അസീസ് കോറോം,കണ്‍വീനര്‍ ഇബ്രാഹിം കൈപ്പാണി,ചക്കര അബ്ദുള്ള ഹാജി,പി.സി ഇബ്രാഹിം ഹാജി,മമ്മൂട്ടി ആയാട്ട്,അലി പീച്ചംകോട്,നൗഫല്‍ കേളോത്ത് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *