April 24, 2026

കുടുംബശ്രീ-ദേശീയ ഉപജീവന മിഷന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ നിയമനം

0
IMG_20211104_110939.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കൽപ്പറ്റ-കേരളത്തിലെദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി നടപ്പിലാക്കുന്ന നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 01.08.2021 ന് 40 വയസ്സ് പൂര്‍ത്തിയാകാത്ത, പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ/കുടുംബാംഗങ്ങളായ വനിതകള്‍ക്കാണ് അവസരം. സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിക്കുള്ളില്‍ താമസിക്കുന്നവരായിരിക്കണം. അവസാന തിയതി 15.11.2021. സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589, 04936299370
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *