April 28, 2024

ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ലിയുആർ ഡി എം) വാട്ടർ വോളന്റിയർമാരാകാനുള്ള അപേക്ഷ ക്ഷണിക്കുന്നു

0
Img 20211104 113348.jpg

കോഴിക്കോട്‌-ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വാട്ടർ വോളന്റീർ പരിപാടിക്ക് ഗാന്ധിജയന്തി ദിനത്തിൽ സമാരംഭം കുറിക്കുന്നു. കാർഷിക ജലവിനിയോഗം, മഴവെള്ള സംഭരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, മലിനീകരണ നിയന്ത്രണം, ജല ശുദ്ധീകരണം, ഭൂജല പരിപോഷണം, ദുരന്തനിവാരണം, സാമൂഹ്യ ജല സംരക്ഷണ/വിതരണ സംവിധാനങ്ങൾ തുടങ്ങി ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ക്രിയാത്മകമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരെയാണ് വാട്ടർ വോളന്റിയർമാരായി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന വാട്ടർ വോളന്റിയർമാർക്കു CWRDM ന്റെ നേതൃത്വത്തിൽ വിവിധ പരിശീലന/ ശില്പശാലകൾ സംഘടിപ്പിക്കുകയും തുടർപ്രവർത്തനങ്ങൾക്കു പിന്തുണ നൽകുകയും ചെയ്യുന്നതാണ്. ജലവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പ്രാഥമിക വിവരങ്ങൾ നൽകുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ നേതൃത്വം നൽകുവാനും വാട്ടർ വോളന്റിയർമാർക്ക് പരിശീലനം നൽകും .
ജലവുമായും പ്രകൃതി വിഭവ സംരക്ഷണവുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലന ലഭിച്ച ഇവരുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി രൂപീകരണത്തിനും നടപ്പാക്കുന്നതിനും ഏകോപനത്തിനും മറ്റും ഉപയോഗ പെടുത്താവുന്നതാണ്
 ജലവിഭവ സംരക്ഷണവും ദുരന്തനിവാരണവും പരിപാലനവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്ക് നിശ്ചിത ഫോമിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വ്യക്തികൾക്കോ സ്ഥാപങ്ങൾക്കോ ഇതേ ഫോമിലൂടെ വാട്ടർ വോളന്റിയര്മാരെ നോമിനേറ്റ് ചെയ്യാനും കഴിയും.
വാട്ടർ വോളന്റിയർ പരിപാടിയിൽ പങ്കെടുക്കാനുള്ള അപേക്ഷ ഫോം സി ഡബ്ല്യൂ ആർ ഡി എം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ 2021 ഒക്ടോബർ 31 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ, സിഡബ്ള്യു ആർ ഡി എം , കുന്നമംഗലം, കോഴിക്കോട്, 673571 എന്ന വിലാസത്തിലോ, water@cwrdm.org എന്ന ഇ-മെയിലിലോ അല്ലെങ്കിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി www.cwrdm.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ നമ്പർ 9495838780 , 7907202448
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *