June 4, 2026

കൗതുകമായൊരു പൂർവ്വ വിദ്യാർത്ഥി വാട്സപ്പ് കൂട്ടായ്മ

0
IMG_20211113_060951.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാടിച്ചിറ: സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂളിൽ 1995 ൽ അഞ്ചാം തരത്തിൽ പഠിച്ചിരുന്ന പൂർവ വിദ്യാർത്ഥികളുടെ വാട്സ്ആപ് കൂട്ടായ്മയായ ഓർമ്മകൾ തൻ തിരുമുറ്റം ഏറെ കൗതുകമായി. ഒന്നാം തരം മുതൽ ഏഴുവരെയുള്ള സ്കൂളിൽ മൂന്നു ഡിവിഷനുകളിലുമായി അക്കാലത്ത് അഞ്ചാം ക്‌ളാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ മാത്രമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. ബാല്യകാലത്ത് ഒരുമിച്ചു പഠിച്ചിരുന്നവർ ഏഴാം തരം പൂർത്തിയാക്കി മറ്റു സ്കൂളുകളിലേക്ക് ചേക്കേറിയതോടെ സൗഹൃദങ്ങൾ പലതും നിലച്ചു. 26 വർഷങ്ങൾക്ക് ശേഷം ലോകത്തിന്റെ വിവിധ കോണുകളിലുള്ളവരെ കണ്ടെത്തി കൂട്ടായ്മയുടെ ഭാഗമാക്കിയത് ഏറെ ശ്രമകരമായിരുന്നെന്നു അഡ്മിന്മാർ പറയുന്നു. പൂർവ വിദ്യാർത്ഥികളുടെ നിരവധി വാട്സപ്പ് കൂട്ടായ്മകളുണ്ടെങ്കിലും ഒരു സ്കൂളിൽ ഒരേ വർഷം അഞ്ചാം തരത്തിൽ മാത്രം പഠിച്ചിരുന്നവരുടെ കൂട്ടായ്മയായതുകൊണ്ടാണ് മറ്റ് ഗ്രൂപ്പുകളിൽ നിന്നും ഇത് വ്യത്യസ്തമാകുന്നത്. സൗഹൃദങ്ങൾ പുതുക്കിയും ഓർമ്മകൾ പങ്കുവച്ചും സജീവമായ ഗ്രൂപ്പിൽ തുടർന്നങ്ങോട്ട് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിലും ജീവകാരുണ്ണ്യ പ്രവർത്തനത്തിലും ഏറെ ശ്രദ്ധ ചെലുത്തുമെന്നും അംഗങ്ങൾ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *