April 24, 2026

സി പി ഐ എം ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി

0
IMG_20211117_183243.jpg
By ന്യൂസ് വയനാട് ബ്യൂറോ
  വൈത്തിരി – സി പി ഐ എം  ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.വൈത്തിരി ഏരിയാ സമ്മേളനം അച്ചൂരാനം അത്തിമൂലയിൽ  വെച്ച് ആരംഭിച്ചു. സമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ , സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ.എൻ പ്രഭാകരൻ, കെ.റഫീഖ്, പി.കെ. സുരേഷ് , ജില്ലാ കമ്മിറ്റിയംഗം വി. ഉഷാകുമാരി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി.എച്ച് മമ്മി റിപ്പോർട്ട് അവതരിപ്പിച്ചു.

സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ കമ്മിറ്റി അംഗം കെ.പി. രാമചന്ദ്രൻ പതാക ഉയർത്തി. 
 ജില്ലാ കമ്മിറ്റി അംഗം എം. സെയ്ദ് കൺവീനറായുള്ള കെ. രവീന്ദ്രൻ , ലക്ഷ്മി, എം. രമേഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 
എം. ജനാർദ്ദനൻ കൺവീനറായ പ്രമേയ കമ്മിറ്റിയും എം.വി. വിജേഷ് കൺവീനറായ മിനുട്സ് കമ്മിറ്റിയും ഗോപിനാഥ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും മനോജ് കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 
സമ്മേളനം നാളെ  വൈകിട്ട് സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *