April 23, 2026

ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.66

0
IMG_20211123_170936.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന്  212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 262 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.66 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131125 ആയി. 128206 പേര്‍ രോഗമുക്തരായി. നിലവില്‍ 2103 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1952 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1271 പേര്‍ ഉള്‍പ്പെടെ ആകെ 15109 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1074 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പുല്‍പ്പള്ളി 36 , ബത്തേരി 24 , മാനന്തവാടി 17 , കണിയാമ്പറ്റ 14 , മീനങ്ങാടി, പൂതാടി 13 വീതം , നൂല്‍പ്പുഴ തിരുനെല്ലി 12 വീതം , അമ്പലവയല്‍ , കല്‍പ്പറ്റ 9 വീതം , പനമരം 8 , വൈത്തിരി 7 , മേപ്പാടി 5 , മുള്ളന്‍കൊല്ലി, മൂപ്പൈനാട്, നെന്മേനി 4 വീതം , മുട്ടില്‍ , തവിഞ്ഞാല്‍ 3 വീതം , എടവക , കോട്ടത്തറ, പടിഞ്ഞാറത്തറ , തരിയോട് , വെള്ളമുണ്ട , വെങ്ങപ്പള്ളി 2 വീതം, പൊഴുതന, തൊണ്ടര്‍നാട് ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയില്‍ നിന്നും വന്ന പുല്‍പ്പള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *