June 4, 2026

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണം: കെ ജി ഒ യു

0
IMG_20211125_191107.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കല്‍പ്പറ്റ. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍  ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കണമെന്ന് കെ ജി  ഒ യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ജീവനക്കാരെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് മാത്രമേ സര്‍ക്കാറിന് സുഗമമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട്   എ ഡി അപ്പച്ചന്‍ പ്രസ്താവിച്ചു. യാത്രയയപ്പും അനുമോദനവും സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഷംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്  സഫ്വാന്‍ പി അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട്  ഡോക്ടര്‍ മനോജ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട്  ബി ഗോപകുമാര്‍ സംസ്ഥാന സെക്രട്ടറി ബ്രിജേഷ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോക്ടര്‍ വിനോദ് മൂര്‍ത്തിക്കാവ് എന്‍ ജി ഒ എ  ജില്ലാ പ്രസിഡണ്ട് മോബിഷ് തോമസ് കെ പി എസ് ടി എ ജില്ലാ പ്രസിഡണ്ട് ഷാജു ജോണ്‍ സെറ്റോ ജില്ലാ കണ്‍വീനര്‍  പി എസ് ഗിരീഷ് കുമാര്‍, വി സലിം, വി സി സത്യന്‍, രമേഷ് മാണിക്യന്‍,കെ  ചിത്ര, സി എസ് പ്രഭാകരന്‍, ശശികുമാര്‍ കെ, ബേബി നാപ്പള്ളി, കാര്‍ത്തിക അന്ന തോമസ്. എം സുനില്‍കുമാര്‍, തോമസ് ജോണ്‍, ഒ എം ജയെന്ദ്രകുമാര്‍, വി കെ രാജന്‍, ഇബ്രാഹിം കെ, പി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി   പി സഫ്വാന്‍ പ്രസിഡന്റ്  വി സീ സത്യന്‍, കെ  ചിത്ര  വൈസ് പ്രസിഡന്റ് മാര്‍ വി സലിം സെക്രട്ടറി  സി എസ് പ്രഭാകരന്‍ ശശികുമാര്‍ ജോയിന്റ്റ് സെക്രട്ടറിമാര്‍ രമേശന്‍ മാണിക്യന്‍ ട്രഷറര്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *