April 25, 2026

പ്രതിഭാസംഗമം സംഘടിപ്പിച്ചു

0
IMG_20220402_091412.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി: പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ പ്രതിഭാസംഗമം മികവാർന്ന വാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.2021- 2022 അധ്യയനവർഷത്തിൽ പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു.കുളം പള്ളിൽ ഫാമിലി ഏർപ്പെടുത്തിയ ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ് അവാർഡിന്  നയൻമരിയ ഷിബു അർഹയായി.
എൽ. എസ്‌. എസ്‌ ജേതാക്കൾ, സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, ഹിന്ദി വിജ്ഞാൻ സാഗർ വിജയികൾ, വിദ്യാരംഗം, ശാസ്ത്രരംഗം വിജയികൾ കുട്ടി കർഷകൻ അവാർഡ് ജേതാക്കൾ എന്നിവരെ ആദരിച്ചു.
 പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് :പി. കെ.വിജയൻ നിർവഹിച്ചു.വാർഡ് മെമ്പർ : മോളി സജി ആക്കാന്തിരി,പിടിഎ പ്രസിഡന്റ്. വിനോദ്, കുര്യൻ പച്ചിക്കര,സ്റ്റാഫ് സെക്രട്ടറി എൻ.ജെ. ജോഷി , മദർ പി.ടി.എ.പ്രസിഡന്റ് ബീന കുളത്തിങ്കൽ,സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ജെയ്സി അഗസ്റ്റിൻ, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *