April 25, 2026

ഫർണിച്ചർ കൈമാറ്റവും യാത്രയയപ്പ് സമ്മേളനവും നടത്തി

0
IMG_20220402_130822.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി : പൂതാടി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂതാടി ഗവ.യു.പി സ്കൂളിന് അനുവദിച്ച ഫർണിച്ചർ കൈമാറ്റവും യാത്രയയപ്പ് സമ്മേളനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പൂതാടി ഗ്രാമ പഞ്ചായത് പ്രസിഡണ്ട്  മേഴ്സി സാബു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം എസ്  പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ മിനി സുരേന്ദ്രൻ , പഞ്ചായത്ത് സെക്രട്ടറി  മിനി , വാർഡ് മെമ്പർ എമ്മാനുവൽ ,പി ടി എ  പ്രസിഡണ്ട് സലീം പൂതാടി, എം പി ടി എ  പ്രസിഡണ്ട് ഷീജ അനീഷ് എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ കെ.കെ സുരേഷ് സ്വാഗതം പറഞ്ഞു. ഈ യോഗത്തിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പും നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *