April 25, 2026

സ്വകാര്യ ബാങ്കിൽ മോഷണശ്രമം

0
IMG_20220402_140907.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടിയിലെ സ്വകാര്യ സ്ഥാപനമായ ഔവ്വര്‍ ബാങ്കിലാണ് മോഷണശ്രമം നടന്നത്. ബാങ്കിനോട് ചേര്‍ന്ന് കിടക്കുന്ന ക്രിസ്റ്റല്‍ ടാര്‍പോളിന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. തുടര്‍ന്ന് ബാങ്കിന്റെ ഭിത്തി തുരക്കാനുള്ള ശ്രമത്തിനിടെ സമീപത്ത് തട്ടുകട നടത്തുകയായിരുന്നയാള്‍ ഭിത്തി കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് രാത്രി പന്ത്രണ്ട് മണിയോടെ ബാങ്കുടമയെ വിവരമറിയിക്കുകയായിരുന്നു. ഉടമ എത്തി ഷട്ടര്‍ തുറക്കുന്നതിനിടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു.സ്ഥലത്ത് പോലീസ് പരിശോധന തുടരുന്നു.ക്രിസ്റ്റല്‍ ടാര്‍പോളിന്‍ സെന്ററിലെ സി.സി.ക്യാമറയും, ടി വി യും നശിപ്പിക്കുകയും ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോവുകയും ചെയ്തു. മേശയില്‍ സൂക്ഷിച്ചിരുന്ന ചെറിയ തുകയും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *