April 23, 2024

ആവേശമുണർത്തി പരിഷത്ത് നാടകയാത്ര വയനാട്ടിൽ സമാപിച്ചു

0
Newswayanad Copy49.jpg
പുൽപ്പള്ളി : ഒരുമയുടെ രാഷ്ടീയപാഠം പാടിപ്പറഞ്ഞ് “ഒന്ന് “എന്ന പരിഷത്ത് നാടകയാത്ര കാണികളിൽ ആവേശം ഉണർത്തി. മാനന്തവാടി പാടു കാണയിൽ ആരംഭിച്ച് പുൽപ്പള്ളി കല്ലു വയൽ ജയശ്രീ വിദ്യാഭ്യാസ സമുച്ചയം, മീനങ്ങാടി പൊതു സ്റ്റേജ് ,പൂക്കോട് വെറ്റ്നറി സർവ്വകലാശാല എന്നിവിടങ്ങളിൽ അവതരണം നടത്തി.
 ഒരു വട്ട തോണി നാം പാർക്കുന്ന ലോകമായി തീരുകയും അതിലൂടെ നാളിതുവരേയുള്ള മനുഷ്യദ്ധ്വാനത്തിൻ്റേയും കുതിപ്പിൻ്റേയും ചരിത്രത്തോടൊപ്പം മറ്റു ജീവജാലങ്ങളും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരപ്പര്യത്തിൻ്റേയും കഥ പറയുന്നു ഒന്ന് എന്ന നാടകം. വേർതിരിവിൻ്റേയും വിദ്വേഷത്തിൻ്റേയും, ശാസ്ത്ര വിരുദ്ധതയുടേയും വൈറസിനോടും അതു പരത്തുന്ന അബദ്ധജഡിലമായ വിശ്വാസങ്ങളോടും പൊരുതി മുന്നേറുന്ന നാടകം മനുഷ്യ സ്നേഹത്തിൻ്റെ, പ്രകൃതി സ്നേഹത്തിൻ്റെ, ഒരുമയുടെ സന്ദേശങ്ങൾ പ്രേക്ഷകരിൽ എത്തിച്ചു.ഏകലോകം ഏകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര വിരുദ്ധ സമീപനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ, മാനവികത, ശാസ്ത്രാവബോധം തുടങ്ങിയവ പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിക്കുന്ന രംഗാവിഷ്ക്കാരവും, അവതരണമികവും അഭിനയ മികവും എടുത്തു പറയേണ്ടതാണ്.പ്രശസ്ത യുവ സംവിധായകൻ ജീനോ ജോസഫ് രചനയുംസംവിധാനവും നിർവ്വഹിച്ച നാടകത്തിന് എം.എം.സചീന്ദ്രൻ ഗാനങ്ങൾ രചിക്കുകയും കോട്ടയ്ക്കൽ മുരളി സംഗീതം നല്കുകയും ചെയ്തു.
 നാടകയാത്ര മാനേജർ പി.വി.ദിവകാരനും, ക്യാപ്റ്റൻ വി.കെ.കുഞ്ഞികൃഷ്ണനുമാണ്
നാടകയാത്രയുടെ തുടർച്ചയായി ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ശാസ്ത്രക്ളാസുകൾ തുടരും
 ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  ജനപ്രതിനിധികളും, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും പരിഷത് പ്രവർത്തകരോട് ചേർന്ന്  നാടകയാത്രയ്ക്ക് നേതൃത്വം നല്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *