April 25, 2026

സിന്ധുവിൻ്റെ അകാലമരണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് അനിൽ എസ്സ് നായർ

0
IMG_20220407_110153.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാനന്തവാടി കെല്ലൂർ സബ് ആർ ടി.ഒ. ഓഫീസിലെ ജീവനക്കാരി എള്ളു മന്ദം പുളിയാർ മറ്റം പി.എ .സിന്ധുവിൻ്റെ ആത്മഹത്യയിൽ നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുടെ പീഡനവും സമ്മർദ്ദവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ച സാഹചര്യവും വീട്ടിൽ നിന്ന് ലഭിച്ച കത്തും പരിഗണിച്ച് അന്വേഷണം കാര്യക്ഷമമായി നടക്കണം. ഇനി ഒരു ജീവനക്കാരിയ്ക്കും ഈ ഗതി വരരുത് എന്നും കുറ്റക്കാർക്ക് എതിരെ മാതൃകാപരമായ ശിക്ഷ നടപടി സ്വീകരിക്കണമെന്നും സിന്ധുവിൻ്റെ അകാല മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അനിൽ എസ്സ് നായർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *