April 25, 2026

ലിയ ഫാത്തിമയുടെ ഈ വര്‍ഷത്തെ സമ്പാദ്യവും സഹചാരിക്ക് തന്നെ

0
IMG_20220408_112046.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : കഴിഞ്ഞ ഒരു വർഷകാലം തനിക്കായി ലഭിച്ച പണം മുഴുവൻ പണകുറ്റിയിൽ നിക്ഷേപിച്ച് എസ്.കെ.എസ്.എസ് എഫ് റിലീഫ് സെല്ലായ സഹചാരിക്ക് കൈമാറി മാതൃകയായിരിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് പടിഞ്ഞാറത്തറ ശാഖയിലെ താഴെക്കണ്ടി ഹമീദ് (ലിയാ ഫാൻസി) ന്റെയും താജുന്നിസയുടെയും മകളായ ഏഴാം ക്ലാസുകാരി ലിയ ഫാത്തിമ. സഹചാരി ഫണ്ട് ശേഖരണത്തിന്റെ മേഖലാതല ഉദ്ഘാടനത്തിന് വേദിയാവാന്‍ പടിഞ്ഞാറത്തറ ശാഖാ ഭാരവാഹികള്‍ ചേര്‍ന്ന് കണ്ടെത്തിയത് ലിയയുടെ ഈ സമ്പാദ്യത്തെ സ്വീകരിക്കുക എന്നതാണ്. കഴിഞ്ഞ വർഷം സൈക്കിളിനായി സ്വരുപിച്ച സംഖ്യയും സഹചാരിക്ക് നൽകി മാതൃകയായ ഈ വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനം ശാഖാ ഭാരവാഹികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്. ചടങ്ങിൽ മേഖല പ്രസിഡന്റ് ഖാലിദ് ചെന്നലോട്, ജനറൽ സെക്രട്ടറി ജുനൈദ്. ടി.പി ,സഹചാരി സെക്രട്ടറി മുസ്തഫ.സി, പടിഞ്ഞാറത്തറ ശാഖ പ്രസിഡന്റ് ജമാൽ എ.സി, സെക്രട്ടറി അനസ് , ട്രഷറർ അബൂബക്കർ വി.സഹചാരി സെക്രട്ടറി റാഷിദ്, ഖാസിം പടിഞ്ഞാറത്തറ എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *