March 29, 2024

സിൽവർ ലൈനും കെ.വി.തോമസും സി.പി.എം പാർട്ടി കോൺഗ്രസ്സിലെ ചൂടേറിയ ചർച്ചയാകുന്നു

0
Img 20220408 184019.jpg
റിപ്പോർട്ട്‌ : പ്രത്യേക ലേഖകൻ.
കണ്ണൂർ :സിൽവർ ലൈൻ പദ്ധതിയും ,കെ.വി. തോമാസിൻ്റെ വരവും സി.പി.എം പാർട്ടി കോൺഗ്രസ്സിലെ 
ചൂടേറിയ ചർച്ച വിഷയമായിരിക്കുന്നു.
പുറത്ത് പൊള്ളുന്ന ചൂടിനേക്കാളും ചൂടേറിയ ചർച്ച വിഷയമാണിപ്പോൾ എ.സി. കോൺഫറൻസ് ഹാളിലെ ചൂടേറിയ സംവാദങ്ങൾ.
സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് ,പാർട്ടിയിലേയും
ഉള്ളിലേയും ആശങ്കകളുടെ കനൽ ഒട്ടും മറച്ചു വെക്കാതെയാണ് യച്ചൂരി സംസാരിച്ചത്.വികസനത്തിൻ്റെ പേരിൽ വലിയ വില കൊടുക്കേണ്ടി വന്ന സംസ്ഥാനങ്ങളിലെ പ്രത്യേകിച്ചും ബംഗാൾ ,ത്രിപുര ,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകർ ആശങ്ക ഒട്ടും മറച്ച് വെക്കാതെ ചർച്ചയിൽ പങ്ക് വെച്ച് എന്നാണ് കേൾക്കുന്നത്.
പരിസ്ഥിതി ആഘാത പഠനം വലിയ പരിഗണനയോടെ കാണണം എന്ന പാർട്ടി നിലപാടിൽ മാറ്റമില്ല എന്ന് പറയുമ്പോൾ ,വികസന പദ്ധതികൾക്ക് പശ്ചാത്തല സൗകര്യം ഒരുക്കിയേ പറ്റൂ എന്ന ഉറച്ച നിലപാടിൽ ആണ് കേരള പാർട്ടി ഉള്ളത്.
പരിസ്ഥിതി ആഘാത റിപ്പോർട്ടിൽ ഭേദഗതി കൊണ്ടു വരാൻ കേന്ദ്രം ശ്രമിച്ചപ്പോൾ ,ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് പി.ബി. അംഗം വൃന്ദ കാരാട്ട് പരിസ്ഥിതി മന്ത്രിക്ക് 2020ൽ കത്തെഴുതുക പോലും ഉണ്ടായി. 
കമ്യൂണിസ്റ്റ് മൂല്യങ്ങൾ വ്യതിചലിക്കാതെ വികസന പദ്ധതികൾ എങ്ങിനെ നടപ്പിലാക്കാം എന്നത് പാർട്ടിയെ സംബസിച്ചിടത്തോടെ ഏറെ പ്രശ്നം സൃഷ്ടിക്കുകയാണിപ്പോൾ. 
മറ്റൊരു ചൂടേറിയ ചർച്ച നാളെ നടക്കുന്ന സെമിനാറിൽ കെ.വി. തോമാസ് പങ്കെടുക്കുന്നതുമായി ബസപ്പെട്ടാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കം പങ്കെടുക്കുന്ന സെമിനാറിൽ ആണ് കെ.വി.തോമാസ് പങ്കെടുക്കുന്നത്.
കോൺഗ്രസ്സിൻ്റെ ദേശിയ നേതൃത്വവും കേരള നേതൃത്വവും അംഗീകരിക്കാതെ ആണ് കെ.വി. തോമാസ് പങ്കെടുക്കുന്നത് ദേശീയ സംവാദമായി മാറിയിരിക്കയാണിപ്പോൾ. 
ഹിന്ദു കോപ്പറേറ്റ് രാഷ്ടീയ നേതൃത്വത്തിനെതിരെ പ്രതിരോധം തീർക്കാൻ കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റ ക്കെട്ടായി നിൽക്കേണ്ട ഘട്ടത്തിൽ ,ഈ നിലപാടുകൾ ഫലത്തിൽ ആരെയാണ് സഹായിക്കുക എന്നതും ഇപ്പാൾ വലിയ ചർച്ചയായിരിക്കയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *