April 19, 2024

വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പന്ത്രണ്ടുവയസ്സുകാരൻ മരിച്ചു

0
Img 20220416 140902.jpg
മാനന്തവാടി: പനിയും ഛർദ്ദിയും മൂലം വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പന്ത്രണ്ടുവയസ്സുകാരൻ മരിച്ചു.രണ്ടേനാൽ കുളത്തു വയൽ കോളനിയിലെ രതീഷിന്റെയും അനിതയുടെയും മകൻ ജയേഷ് ആണ് മരിച്ചത്. പനിയും ഛർദ്ദിയും കാരണം ചികിത്സ തേടി ഇന്നലെ വയനാട് മെഡിക്കൽ കോളേജിൽ എത്തിയിരുന്നു . ഡോക്ടർ മരുന്നു കുറിച്ചു നല്കിയിരുന്നു. വീട്ടിലെത്തിയതിനു ശേഷം വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു മാസത്തോളം കുട്ടി അസുഖബാധിതനായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *