പനിക്കാകുനി- പാണ്ടംകോട് റോഡ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : മുൻ കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ സികെ ശശീന്ദ്രൻ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 29,10000 രൂപ വിനിയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച റോഡ് കേരള സംസ്ഥാന സഹകരണ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏറെ നാളായി കാൽനട യാത്രയ്ക്ക് പോലും പ്രയാസപ്പെട്ടിരുന്ന റോഡാണിത്.
കൽപ്പറ്റ സോൺലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് മികച്ച രീതിയിൽ പണി പൂർത്തീകരിച്ചത്. ഉദ്ഘടന പരിപാടിയിൽ വാർഡ് മെമ്പർ റഷീദ് വാഴയിൽ അധ്യക്ഷത വഹിച്ചു. എൻടി അനിൽ കുമാർ വികസന സമിതി അംഗങ്ങളായ ഷമീർ കടവണ്ടി, നിധിൻ പുലിക്കാട്, സൂസന്നമാ ഉമ്മൻ, ഉബൈദ് പയ്യന,ആദിത്യൻ ജോർജ്, രാധാകൃഷ്ണൻ
എന്നിവർ പങ്കെടുത്തു.
വികസന സമിതി കൺവീനർ ജിജിത്ത് സി പോൾ,അനീഷ് പിആർ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply