April 19, 2024

നെസ്റ്റോ മാനേജ്‌മെന്റിന്റെ തൊഴില്‍ നിഷേധ സമീപനം അനുവദിക്കില്ല:സംയുക്ത ട്രേഡ് യൂണിയന്‍

0
Img 20220624 Wa00222.jpg
 കല്‍പ്പറ്റ : ചുമട്ടുതൊഴിലാളി സ്‌കീം നിലനില്‍ക്കുന്ന സ്ഥലത്ത് അര്‍ഹതപ്പെട്ടവരുടെ തൊഴില്‍ നിഷേധിച്ചുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് കാര്‍ഡ് ഉണ്ടാക്കി കാലങ്ങളായി പ്രദേശത്ത് ജോലി ചെയ്തുവരുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നിഷേധിക്കുന്ന നെസ്റ്റോ മാനേജ്‌മെന്റിന്റെ നടപടി അനുവദിക്കുകയില്ല എന്ന് ചുമട്ടു തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്‍. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് മാനേജ്‌മെന്റ് കൈക്കൊള്ളുന്നത്. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പലതവണ തര്‍ക്ക പരിഹാര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ നെസ്റ്റോ മാനേജ്‌മെന്റ് ഏകപക്ഷീയമായി ഹൈക്കോടതിയില്‍ പോയി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സംയുക്ത ട്രേഡ് യൂണിയന്‍ കുറ്റപ്പെടുത്തി. നെസ്റ്റോ മാനേജ്‌മെന്റിന്റെ ഇത്തരത്തിലുള്ള നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ട് ചുമട്ടു തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന് മുന്‍പില്‍ തുടങ്ങിയ സത്യാഗ്രഹസമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞുമൊയ്തീന്‍ അധ്യക്ഷനായിരുന്നു. പി കെ അബു (സിഐടിയു), സി മൊയ്തീന്‍കുട്ടി (എസ്ടിയു), യു എ ഖാദര്‍
(എച്ച്എംഎസ്), കെ അബൂബക്കര്‍,കെ കെ രാജേന്ദ്രന്‍, അരുണ്‍ദേവ്,പി ഹംസ,സികെ നൗഷാദ് എം ലത്തീഫ്,തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *