April 19, 2024

അറഫ സംഗമം ഉദ്‌ഘോഷിക്കുന്നത് മനുഷ്യനെയും മാനവിക മൂല്യങ്ങളെയും തിരിച്ചറിയലാണെന്ന് എസ്.വൈ.എസ്

0
Img 20220709 Wa00282.jpg
കല്‍പ്പറ്റ: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ സുപ്രധാനമായ അറഫ സംഗമം ഉദ്‌ഘോഷിക്കുന്നത് മനുഷ്യനെയും മാനവിക മൂല്യങ്ങളെയും തിരിച്ചറിയലാണെന്ന് എസ്.വൈ.എസ് സംഘടിപ്പിച്ച മേഖല അറഫ സംഗമങ്ങള്‍ അഭിപ്രായപ്പെട്ടു.ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും ഹജ്ജിനെത്തിയ ലക്ഷങ്ങള്‍ ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തില്‍ ഒരേ സ്ഥലത്ത് ഒരുമിച്ച് കൂടലാണ് അറഫയില്‍ നടക്കുന്നത്.പണക്കാരനും പണിക്കാരനും പണ്ഡിതനും പാമരനും വെളുത്തവനും കറുത്തവനും രാജാവും പ്രജയുമെല്ലാം ഒന്നിച്ചണിനിരക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാനവിക സംഗമം. അന്ത്യ പ്രവാചകര്‍ തങ്ങളുടെ അറഫ പ്രഭാഷണത്തില്‍ പറഞ്ഞതും ഇന്ന് അറഫയില്‍ മുഴങ്ങിയതും ഒരേ സന്ദേശം അത് മനുഷ്യരെല്ലാം ആദമില്‍ നിന്നാണെന്നും ആദം മണ്ണില്‍ നിന്നുമാണെന്നാണ്.ഈ സന്ദേശം കൂടുതല്‍ ഉദ്‌ഘോഷിക്കേണ്ട സന്ദര്‍ഭമാണിതെന്നും സംഗമങ്ങള്‍ വിലയിരുത്തി. 
പിണങ്ങോട് ടൗണ്‍ മഹല്ലില്‍ നടന്ന ജില്ലാ തല ഉദ്ഘാടന സംഗമം സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ എ നാസര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കല്‍പറ്റ റെയ്ഞ്ച് പ്രസിഡന്റ് അബ്ബാസ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ മുഹമ്മദ്കുട്ടി ഹസനി അറഫാ സന്ദേശം നല്‍കി.സയ്യിദ് ആര്‍ പി മുജീബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, ജാഫര്‍ ഹൈതമി ,സയ്യിദ് അസ്ലം മുശൈക്ക്,സയ്യിദ് റിസവാനലി തങ്ങള്‍,സയ്യിദ് റയ്ഹാനലി തങ്ങള്‍, എം എ റാഫി മൗലവി, സിദ്ദീഖ് പിണങ്ങോട്, വി കെ അബ്ദുറഹ്‌മാന്‍ മൗലവി, നൗഷാദ് ദാരിമി,ഹാരിസ് ഫൈസി കാക്കവയല്‍,മുഹമ്മദലി അഹ്‌സനി, റഊഫ് മണ്ണില്‍, എം മുഹമ്മദലി മടക്കിമല,പുനത്തില്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി, സലാം പൂവല്ലൂര്‍, അന്‍വര്‍ പുഴക്കല്‍ സംസാരിച്ചു മജ്ലിസുന്നൂര്‍ ജില്ലാ സമിതി ചെയര്‍മാന്‍ എ കെ സുലൈമാന്‍ മൗലവി സ്വാഗതവും ഹാരിസ് മൗലവി നന്ദിയും പറഞ്ഞു പടിഞ്ഞാറത്തറ മേഖലയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അറഫാ സന്ദേശം നല്‍കി സാജിദ് ബാഖവി,വി അബ്ദുല്ല മൗലവി,അസീസ് ഫൈസി, സി ഹാരിസ്, പോള അബൂബക്കര്‍ ഹാജി സി കെ അബൂബക്കര്‍, ഉവൈസ് ദാരിമി സംസാരിച്ചു.
പനമരം മേഖലയില്‍ കാരക്കാമലയില്‍ നടന്ന പരിപാടി കുണ്ടാല അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. സി കെ അബ്ദുല്‍ മജീദ് ദാരിമി അറഫാ സന്ദേശം നല്‍കി മോയിന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സി കെ അബ്ദുറഹ്‌മാന്‍, സി എച് അഷ്‌റഫ്,കുഞ്ഞമ്മദ് കൈതക്കല്‍ സംസാരിച്ചു, സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ നടന്ന പരിപാടിയി ജില്ലാ ട്രഷറര്‍ സയ്യിദ് കെ സി കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു ഷമീര്‍ റഹ്‌മാനി സന്ദേശപ്രഭാഷണം നടത്തി മുസ്തഫ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, മുസ്തഫ ദാരിമി കല്ലുവയല്‍,അബ്ദുല്‍ കരീം ബാഖവി,ഹംസ മുസ്ലിയാര്‍ മലങ്കര, ഇ പി മുഹമ്മദലി ഹാജി,ഹാരിസ് ബനാന, ഹംസ ഹാജി കല്ലുവയല്‍, സുല്‍ത്താന നാസര്‍ സംസാരിച്ചുവെള്ളമുണ്ട മേഖലയില്‍ എം സി ഉമര്‍ മൗലവിയുടെ അധ്യക്ഷതയില്‍ സഫറത്തലി ദാരിമി ഉദ്ഘാടനം ചെയ്തു സയ്യിദ് അഹ്‌മദ് സഈദ് ജിഫ്രി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി 
റിപ്പണ്‍ മേഖലയില്‍ അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു അബൂബക്കര്‍ റഹ്‌മാനി അറഫാ സന്ദേശം നല്‍കി സി കെ ഷംസുദ്ദീന്‍ റഹ്‌മാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി അഷ്‌റഫ് മൗലവി വളവില്‍,അഷ്‌റഫ് ഫൈസി റിപ്പണ്‍ സംസാരിച്ചു മേപ്പാടി മേഖലയില്‍ ഹംസ മൗലവിയുടെ അധ്യക്ഷതയില്‍ എ കെ അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.അബൂബക്കര്‍ റഹ്‌മാനി മുഖ്യ പ്രഭാഷണം നടത്തി അബ്ദുല്‍ മജീദ് ബാഖവി,അബ്ദുല്‍ റസാഖ് മൗലവി,നൗഷാദ് മുബാറക്ക് സംസാരിച്ചു. അമ്പലവയല്‍ മേഖലയില്‍ ഉമര്‍ നിസാമിയുടെ അധ്യക്ഷതയില്‍ ഹംസ ഫൈസി എരുമാട് ഉദ്ഘാടനം ചെയ്തു അസീസ് മൗലവി ആണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *