മഹത്തായ ഇന്ത്യന്‍ ഭരണഘടനയെ എന്ത് വില കൊടുത്തും സംരക്ഷിക്കും : കെ കെ അബ്രഹാം
കല്‍പ്പറ്റ ; മഹത്തായ ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്ത എം എല്‍ എ സജി ചെറിയാന്റെ നടപടി രാജ്യദ്രോഹപരമാണ്. ഭരണഘടനയോട് അചഞ്ചലമായ കൂറും വിശ്വാസവും പുലര്‍ത്തുമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ഒരു എം എ ല്‍ എ ഇപ്പോള്‍ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നത്. ഭരണഘടനയെ അംഗീകരിക്കാത്ത എം എല്‍ എ രാജിവച്ചേ മതിയാകൂ
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സി പി എമ്മിന് സ്വാതന്ത്ര്യവും ദേശീയതയും ഭരണഘടനയും അതിനു വേണ്ടിയുള്ള ത്യാഗവുമൊക്കെ കേട്ടറിവുമാത്രമേയുള്ളൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരമുഖത്ത് സ്വാതന്ത്ര്യത്തിനായി പോരാടുമ്പോള്‍ അതിനെ ഒറ്റിക്കൊടുത്ത സി പി എം ഇപ്പോള്‍ ഭരണഘടനയെ തള്ളിപ്പറയുന്നതില്‍ അതിശയമില്ല. ഗാന്ധിയേക്കാള്‍ വലുതാണ് ഗോഡ്‌സെയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മോദിക്ക് ഭരണഘടനയേയും ഇന്ത്യയുടെ മതേതരത്വത്തേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചു കൊണ്ട് സി പി എം , ഇപ്പോള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. കല്‍ക്കട്ടാ തീസിസുമായി കുറെ നാള്‍ നടന്നവരാണ് സി പി എം.
ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് എഴുതി വച്ചു എന്ന് പറഞ്ഞതിലൂടെ മഹാനായ അംബേദ്കര്‍ അടക്കമുള്ള ഭരണഘടനാ ശില്‍പികളേയും സി പി എം അവഹേളിച്ചിരിക്കുകയാണ്. ഭരണഘടനയെ അംഗീകരിക്കാത്തയാള്‍ എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം പറഞ്ഞു. യോഗത്തില്‍ കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു, കെ പി സി സി മെമ്പര്‍ പി പി ആലി, പി വിനോദ് കുമാര്‍, കെ അജിത, എസ് മണി, ഹര്‍ഷല്‍ കൊന്നാടന്‍, ആയിഷ പള്ളിയാല്‍, സലീം കാരടന്‍, ഡിന്റോ ജോസ്, കെ ശശികുമാര്‍, വി നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply