March 28, 2024

പകർച്ചപ്പനി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20220718 Wa00352.jpg
വടുവഞ്ചാൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പകർച്ചപ്പനി പ്രതിരോധ ക്യാമ്പ് വടുവഞ്ചാൽ വെള്ളരി
പണിയക്കോളനിയിൽ സംഘടിപ്പിച്ചു.സിദ്ധ പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീർ വിതരണം ചെയ്തു.കിരിയാത്ത്, പർപ്പടക പുല്ല്, രാമച്ചം, ചന്ദനം ഇരുവേലി, ചുക്ക്, കാട്ടു പടവലം, കുരുമുളക്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവ ചേർത്തുണ്ടാക്കിയതാണ് നിലവേമ്പ് കുടിനീർ ഡെങ്കുപ്പനി, ചിക്കൻ ഗുനിയ, എച്ച് 1എൻ 1 എന്നിവയ്ക്ക് പ്രതിരോധ ഔഷധമായാണ് ഉപയോഗിക്കുന്നത്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കിങ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവെന്റിവ് മെഡിസിൻ ആൻഡ് റിസർച്ച് നില വേമ്പ് കുടിനീർ പഠന വിധേയമാക്കുകയും ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. സുർജിത്ത്, രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *