March 29, 2024

ജലജീവൻ മിഷൻ: പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം നടന്നു

0
Img 20220723 Wa00302.jpg
മേപ്പാടി: ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിൽ പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം (പിആർഎ) നടത്തി. പരിപാടിയിൽ കേരള വാട്ടർ അതോറിറ്റി നിർവഹണ സഹായ ഏജൻസിയായ സീഡിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിലുള്ള സാമൂഹ്യ ഭൂപടം തയ്യാറാക്കി. പഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സ്രോതസ്സുകളെ മനസ്സിലാക്കുന്നതിനും പുതിയ സ്രോതസ്സുകളെ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വാട്ടർ അതോറിറ്റിക്ക് കൈമാറുന്നതിനായി നടപടികൾ സ്വീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് കോർഡിനേറ്റർ പി.എച്ച്. ഷാകിറ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് റംല ഹംസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് ഉദ്ഘാടനം ചെയ്തു. സീഡ് ഡയറക്ടർ ലിഡിൻ എസ് പോൾ വിഷയം അവതരിപ്പിച്ചു. വാർഡ് മെമ്പർ നാസർ, ടീം ലീഡർ അനുഗ്രഹ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *