September 1, 2026

വന്യമൃഗശല്യം രൂക്ഷം:പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
  
 
പുൽപ്പള്ളി- രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ പുൽപ്പള്ളി-  മാനന്തവാടി റൂട്ടിൽ  നാട്ടുകാർ  റോഡ് ഉപരോധിച്ചു. പുൽപ്പള്ളി കുറിച്ചിപറ്റയിലാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്..   കാട്ടാനയുടെ ആക്രമണത്തിൽ വെളുകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ കാളൻ(43)ന് പരിക്കേറ്റിരുന്നു.. പ്രദേശത്ത് കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചിട്ടും അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്..  
പരിക്കേറ്റ കാളൻ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രിയായിരുന്നു കാട്ടാനയുടെ  ആക്രമണമുണ്ടായത്.. രാവിലെ അവശനായി വീടിനടുത്തെ വയലിൽ കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യവും ഇവിടെ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു  .
പാക്കം, വെളുകൊല്ലി, കുറിച്ചിപറ്റ പ്രദേശങ്ങളിൽ വന്യമൃഗശല്യത്തിന് പരിഹാരം കാണാമെന്ന് വനം വകുപ്പധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *